Advertisement

സർക്കാർ നിർദേശങ്ങളിൽ അവ്യക്തത; സമരം തുടരുമെന്ന് പിജി ഡോക്‌ടേഴ്‌സ്

December 15, 2021
Google News 1 minute Read

പി ജി ഡോക്ടർമാരുടെ സമരം തുടരും. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ലെന്ന് ഡോക്‌ടേഴ്‌സ് പ്രതികരിച്ചു. സർക്കാർ നിർദേശങ്ങളിൽ അവ്യക്തതയുള്ളതിനാൽ സമരം തുടരാനാണ് പിജി ഡോക്‌ടേഴ്‌സിന്റെ തീരുമാനം. നാളെ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ തുടരും. രേഖാമൂലം ഉള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരും. സീനിയർ റസിഡന്റുമാരെ പിരിച്ചുവിട്ട് ജൂനിയർ ഡോക്‌ടേഴ്‌സിനെ നിയമിക്കാമെന്നത് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പിജി ഡോക്‌ടേഴ്‌സ് വ്യക്തമാക്കി.

പി ജി ഡോക്‌ടേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് മൂന്നാംവട്ട ചർച്ച നടത്തിയിരുന്നു. സ്റ്റൈപെൻഡ് വർധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. റെസിഡൻസി മാനുവൽ അനുസരിച്ചാണോ മെഡിക്കൽ കോളജുകളിൽ കാര്യങ്ങളെന്ന് പരിശോധിക്കും. 249 സീനിയർ റെസിഡന്റുമാരെ പിരിച്ചുവിട്ട് ജൂനിയർ റസിഡന്റുമാരെ നിയമിക്കാമെന്നും കൂടുതൽ സീനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള പരിമിതികൾ പി ജി ഡോക്‌ടേഴ്‌സിനെ അറിയിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read Also : ജനങ്ങൾക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല, സ്റ്റൈപെൻഡ് വർധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് നടപ്പാക്കും: ആരോഗ്യമന്ത്രി

ജനങ്ങൾക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല. സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചു. സമരം അവസാനിപ്പിക്കണമെന്ന് പി ജി ഡോക്‌ടേഴ്‌സിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടിയാലോചനകൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് പി ജി ഡോക്‌ടേഴ്‌സ് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : PG doctors strike will continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here