ആഷസ്; കരുത്തോടെ ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയിരിക്കുന്നത്. മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കാനാവും ഓസീസിൻ്റെ പദ്ധതി. ഡെവിഡ് വാർണർ 95 റൺസെടുത്ത് പുറത്തായപ്പോൾ മാർനസ് ലബുഷെയ്ൻ (95), സ്റ്റീവ് സ്മിത്ത് (18) എന്നിവർ ക്രീസിൽ തുടരുകയാണ്. (ashes test australia batting)
മാർക്കസ് ഹാരിസിനെ (3) വേഗം നഷ്ടമായ ഓസ്ട്രേലിയ പിന്നീട് ഇംഗ്ലണ്ടിന് അവസരങ്ങളൊന്നും നൽകിയില്ല. തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റ് വീശിയ വാർണർ പിന്നീട് സ്കോറിംഗ് വേഗം കൂട്ടി. വാർണറിനൊപ്പം ലബുഷെയ്ൻ ഉറച്ചുനിന്നതോടെ രണ്ടാം വിക്കറ്റിൽ 172 റൺസിൻ്റെ കൂട്ടുകെട്ടുയർന്നു. സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന വാർണർ അഞ്ച് റൺസ് അകലെ വീണു. ബെൻ സ്റ്റോക്സ് വിക്കറ്റ് വീഴ്ത്തിയത്. നാലാം നമ്പറിൽ സ്റ്റീവ് സ്മിത്ത്-മാർനസ് ലബുഷെയ്ൻ സഖ്യവും ക്രീസിൽ ഉറച്ചു. സഖ്യം 45 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്.
Read Also : ആഷസ്; അവസാന മത്സരം ഹൊബാർട്ടിൽ
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. 9 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലീഷ് നിരയെ തകർത്തെറിഞ്ഞത്. 20 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. മാർക്കസ് ഹാരിസ് (9), മാർനസ് ലബുഷെയ്ൻ എന്നിവർ പുറത്താവാതെ നിന്നു. ഒലി റോബിൻസനാണ് കാരിയെ പുറത്താക്കിയത്.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 297 റൺസെടുത്ത് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ തിരിച്ചടിച്ചാണ് ലീഡെടുത്തത്. 89 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡേവിഡ് മലാനും (82) മികച്ച പ്രകടനം നടത്തി. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ 4 വിക്കറ്റ് വീഴ്ത്തി.
Story Highlights : ashes 2nd test australia batting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here