Advertisement

ആന്ധ്രാപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആർക്കും പരുക്കില്ല

December 16, 2021
Google News 1 minute Read

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തിമ്മരാജുപള്ളയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.

ഹൈദരാബാദിൽ നിന്ന് പ്രകാശം ജില്ലയിലെ ചിരാലയിലേക്ക് പോവുകയായിരുന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണ്ണമായും കത്തി നശിച്ചു. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. തീപടരുന്നത് കണ്ടയുടൻ ഡ്രൈവർ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയത് വലിയ അപകടം ഒഴിവായി.

Story Highlights : bus-catches-fire-in-andhra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here