Advertisement

പാകിസ്താൻ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര മാറ്റിവച്ചു

December 16, 2021
Google News 1 minute Read

പാകിസ്താനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പര മാറ്റിവച്ചു. അടുത്ത വർഷം ജൂണിലേക്കാണ് മൂന്ന് ഏകദിന മത്സരങ്ങൾ മാറ്റിവച്ചിരിക്കുന്നത്. വിൻഡീസ് ക്യാമ്പിൽ കൊവിഡ് പടർന്നതിനെ തുടർന്നാണ് നടപടി. വിൻഡീസിൻ്റെ പാക് പര്യടനത്തിലെ അവസാന ഏകദിനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നാളെ വിൻഡീസ് ടീം നാട്ടിലേക്ക് മടങ്ങിയേക്കും.

ആകെ 6 താരങ്ങൾക്കും രണ്ട് സപ്പോർട്ട് സ്റ്റാഫിനുമാണ് വിൻഡീസ് സംഘത്തിൽ കൊവിഡ് പോസിറ്റീവായത്. ഷെൽഡൻ കോട്രൽ, റോസ്റ്റൺ ചേസ്, കെയ്ൽ മയേഴ്‌സ് എന്നിവർക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട്, ഇന്ന് ഷായ് ഹോപ്പ്, അകീൽ ഹൊസെയ്ൻ, ജസ്റ്റിൻ ഗ്രീവ്‌സ് എന്നീ കളിക്കാർക്കും സഹ പരിശീലകൻ റോഡി എസ്റ്റ്വിക്ക്, ടീം ഫിസിഷൻ ഡോ അക്ഷയ് മൻസിങ് എന്നിവർക്കും കൊവിഡ് പോസിറ്റീവായി. വിൻഡീസ് ടീമിൽ ഇനി 14 താരങ്ങൾ മാത്രമാണ് ഉള്ളത്.

Story Highlights : Pakistan West Indies ODI series postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here