Advertisement

‘നിങ്ങൾ കുറ്റവാളിയെ സംരക്ഷിക്കുന്നു’: മോദിക്കെത്തിരെ പ്രിയങ്ക ഗാന്ധി

December 16, 2021
1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കർഷക കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് മോദിയുടെ പാപ്പരത്ത നയത്തിൻ്റെ ഏറ്റവും വലിയ സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മോദി ചെയുന്നത്. ശ്രദ്ധാപൂർവം തയ്യാറാക്കിയ തിരക്കഥയിലൂടെ ഭക്തിയുടെ പേരിൽ അദ്ദേഹം നാടകം കളിക്കുകയാണ്. ഈ നാടകം കൊണ്ട് മാത്രം നിങ്ങൾ ഒരു കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന വസ്തുത മാറ്റാൻ കഴിയില്ലെന്നും പ്രിയങ്ക ആരോപിച്ചു. അജയ് മിശ്രയെ പുറത്താക്കി നിയമപ്രകാരം കുറ്റം ചുമത്തുകയും ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കൊലപ്പെടുത്താൻ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ലഖിംപൂർ ഖേരി സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) പറഞ്ഞതിന് പിന്നാലെ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാനുള്ള ആവശ്യം ശക്തമാണ്.

Story Highlights : priyanka-gandhi-pm-modi-ajay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top