Advertisement

മന്ത്രി നടത്തിയത് പരസ്യമായ നിയമലംഘനം; മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ജനങ്ങളെ നിരന്തരം കബളിപ്പിക്കുന്നെന്ന് പ്രതിപക്ഷ നേതാവ്

December 16, 2021
1 minute Read

വി സി നിയമനം; കാര്യങ്ങൾ തുറന്ന് പറയാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറും മന്ത്രിയും തമ്മിലുള്ള രഹസ്യ ഇടപാടുകളായി കാര്യങ്ങളെ കാണാൻ കഴിയില്ല. മന്ത്രി ഡോ ആർ ബിന്ദു നടത്തിയത് പരസ്യമായ നിയമലംഘനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കൂടാതെ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ജനങ്ങളെ നിരന്തരം കബളിപ്പിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സുപ്രിംകോടതി കേരളത്തെ പരിഹസിക്കാനുള്ള സാഹചര്യം സർക്കാർ പരിശോധിക്കണം. മേൽനോട്ട സമിതിയിൽ സംസ്ഥാന സർക്കാർ വിഷയങ്ങൾ കൃത്യമായി ഉന്നയിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

Read Also : അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…

കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍ എംപിയുടെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് അനാവശ്യ ധൃതിയാണ്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല. പദ്ധതിയുടെ മറവില്‍ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Story Highlights :vdsatheeshan-against-rbindhu-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top