സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. കൊവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്.
Read Also : വെളുത്ത മണലാരണ്യങ്ങളും പളുങ്ക് പോലെ തിളങ്ങുന്ന കടലും; ലോകത്തെ ഏറ്റവും സുന്ദരമായ കടൽതീരത്തിന്റെ വിശേഷങ്ങൾ…
അതേസമയം സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറയിച്ചു. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു.
Story Highlights : christmas-vacation-declared-for-kerala-schools-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here