Advertisement

ഉത്തര കൊറിയയിൽ ചിരിക്കുന്നതിന് താത്കാലിക വിലക്ക്

December 17, 2021
2 minutes Read

ചിരിക്കുന്നതിനും, മദ്യപിക്കുന്നതിനും, പലവ്യഞ്ജനം വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 11 ദിവസത്തേക്കാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്.

ഉത്തര കൊറിയൻ മുൻ നേതാവ് കിം ജോംഗ് ഇലിന്റെ ഓർമദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് അധികൃതർ ഇത്തരമൊരു വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. 1994 മുതൽ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്നത് കിം ജോംഗ് ഇൽ ആയിരുന്നു.

11 ദിവസം നീണ്ടുനിൽക്കുന്ന ഈ ദുഃഖാചരണ കാലയളവിൽ വിലക്കുകൾ ലംഘിച്ചാൽ അത്തരക്കാരെ അറസ്റ്റ് ചെയ്യും. എല്ലാ വിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും, പിറന്നാൾ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും വിലക്ക് ബാധകമാണ്.

Read Also : ഒളിമ്പിക്സ് അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം മത്സരങ്ങൾ സംപ്രേക്ഷണം ചെയ്ത് ഉത്തര കൊറിയ

2011 ഡിസംബർ 17നാണ് കിം ജോംഗ് ഇൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.

Story Highlights : North Korea: Kim Jong Un bans laughing, drinking, shopping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top