മുഖ്യമന്ത്രിയെ പുകഴ്ത്തിയതിൽ ഉറച്ച് നിൽക്കുന്നു, ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവയ്ക്കാൻ നേതാക്കൾ തയാറാകണം; ശശി തരൂർ എം പി

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിൽ ഉറച്ച് നിൽക്കുന്നതായി ശശി തരൂർ എം പി. ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവയ്ക്കാൻ നേതാക്കൾ തയാറാകണം. മറുപടിയായി മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ ശശി തരൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. യുവാക്കളുടെ തൊഴിലവസരങ്ങളാണ് പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ ശശി തരൂർ എം പി പ്രശംസിച്ചത്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എം പി പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നെന്ന് ശശി തരൂർ എം പി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാൾ ഉദഘാടനത്തിലാണ് ശശി തരൂർ എം.പിയുടെ പ്രശംസ.
Read Also : കെ റയിലിന് അനുകൂലമെന്ന വാദം തെറ്റ്; ശശി തരൂർ
സംസ്ഥാനം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹമനസ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
Read Also : കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ
Story Highlights : Sashi tharoor about Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here