ഇന്നത്തെ പ്രധാന വാർത്തകൾ (17-12-2021)

ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം ( todays news round up dec 17 )
ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു.
കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയിൽ
കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്.
പി ജി ഡോക്‌ടേഴ്‌സ് സമരം അവസാനിപ്പിക്കാൻ ഒരുറപ്പും നൽകിയിട്ടില്ല; അവകാശവാദം തള്ളി സർക്കാർ
പി ജി ഡോക്‌ടേഴ്‌സ് സമരം അവസാനിപ്പിക്കാൻ ഒരുറപ്പും നൽകിയിട്ടില്ലെന്ന് സർക്കാർ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിവേദനം നൽകാനാണ് സംഘടനാ പ്രതിനിധികൾ വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് നിർദേശിച്ചതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമെന്ന് സഹോദരൻ
പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്നാണ് ആരോപണം.
മുസ്ലീം ലീഗിനെതിരെ ഗുരുതര വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലീം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്റെ പരാമർശം.
കോഴിക്കോട് വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ തീപിടുത്തം
കോഴിക്കോട് വടകര നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്.
Story Highlights : todays news round up dec 17
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here