യുവേഫ നേഷൻസ് ലീഗ്; ഇറ്റലിയും ഇംഗ്ലണ്ടും ജർമനിയും ഒരു ഗ്രൂപ്പിൽ

2022-23 യുവേഫ നേഷൻസ് ലീഗ് മത്സരക്രമം പ്രഖ്യാപിച്ചു. എ, ബി, സി എന്നീ രണ്ട് ലീഗുകളിലായി 8 ഗ്രൂപ്പുകളാണ് ഉള്ളത്. മൂന്ന് ലീഗുകളിലും 4 ഗ്രൂപ്പുകൾ വീതം. ഒരു ഗ്രൂപ്പിൽ 4 ടീമുകളുണ്ട്. ലീഗ് എയിലെ മൂന്നാം ഗ്രൂപ്പ് ആണ് മരണ ഗ്രൂപ്പ്. ജർമനി, ഇംഗ്ലണ്ട്, ഇറ്റലി എന്നീ ടീമുകൾ ഈ ഗ്രൂപ്പിൽ പരസ്പരം പോരടിക്കും. ഹംഗറിയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. (uefa italy england germany)
ലീഗ് എ വിഭാഗത്തിലെ ഗ്രൂപ്പ് ഒന്നിൽ ക്രൊയേഷ്യ, ഫ്രാൻസ്, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് രണ്ടിൽ പോർച്ചുഗൽ, സ്പെയ്ൻ, സ്വിറ്റ്സർലാൻഡ്, ചെക്ക് റിപ്ലബ്ലിക്. ബെൽജിയം, നെതർലാൻഡ്, പോളണ്ട്, വെയിൽസ് എന്നീ ടീമുകൾ നാലാം ഗ്രൂപ്പിൽ കളിക്കും. ലീഗ് ബിയിലെ ഗ്രൂപ്പ് ഒന്നിൽ ഉക്രെയ്ൻ, സ്കോട്ട്ലൻഡ്, അയർലൻഡ്, അർമേനിയ എന്നിവർ അണിനിരക്കും. ഐസ്ലലൻഡ്, റഷ്യ, ഇസ്രായേൽ, അൽബേനിയ എന്നിവർ ഗ്രൂപ്പ് രണ്ടിലും ബോസ്നിയ, ഫിൻലൻഡ്, റൊമാനിയ, മെന്റെനെഗ്രോ എന്നിവർ ഗ്രൂപ്പ് മൂന്നിലും കളിക്കും. ഗ്രൂപ്പ് നാലിൽ സ്വീഡൻ, നോർവേ, സെർബിയ, സ്ലോവേനിയ.
സി വിഭാഗത്തിലെ ഗ്രൂപ്പ് ഒന്നിൽ തുർക്കി, ലക്സംബർഗ്, ലിത്വാനിയ, ഫറോ ഐലൻഡ്. ഗ്രൂപ്പ് രണ്ടിൽ നേർത്തേൻ അയർലൻഡ്, ഗ്രീസ്, കൊസോവോ, സൈപ്രസ്. ഗ്രൂപ്പ് മൂന്നിൽ സ്ലോവാക്യ, ബലാറസ്, അസർബൈജാൻ, കസാകിസ്ഥാൻ. ഗ്രൂപ്പ് നാലിൽ ബൾഗേറിയ, നോർത്തേൻ മസെഡോണിയ, ജോർജിയ, ജിബ്രാൾട്ടർ.
Story Highlights : uefa nations league italy england germany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here