Advertisement

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിഡംബി ശ്രീകാന്ത് ഫൈനലിൽ

December 18, 2021
Google News 3 minutes Read
kidambi sreekanth enters finals

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലിൽ പ്രവേശിച്ചു. ലക്ഷ്യ സെന്നിന് വെങ്കലം ലഭിച്ചു.

സ്‌പെയിൻ നടക്കുന്ന മത്സരത്തിൽ സെമി ഫൈനലിൽ ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് കിഡംബി ശ്രീകാന്ത് ഫാനലിലെത്തിയത്.

Read Also : ബാഡ്മിന്റൺ വേൾഡ് ടൂർസ് ഫൈനൽ; പി.വി.സിന്ധുവിന് തോൽവി

ആദ്യ കളി ലക്ഷ്യ സെൻ 21-17ന് വിജയിച്ചു. രണ്ടാം ഗെയിം 21-14ന് വിജയിച്ച് ശ്രീകാന്ത് വലിയ വെല്ലുവിളി ഉയർത്തി. മൂന്നാം ഗെയിമും 21-17ന് അവസാനിപ്പിച്ചാണ് ശ്രീകാന്ത് ലക്ഷ്യ സെന്നിനെ തകർത്തത്.

Story Highlights : kidambi sreekanth enters finals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here