പാകിസ്താനിൽ വൻ സ്ഫോടനം ; 12 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരുക്ക്

പാകിസ്താനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് സ്‌ഫോടനമുണ്ടായത്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ സിഎച്ച്കെ ബേൺസ് യൂണിറ്റിലേക്കും ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ആശുപത്രിയിലേക്കും മാറ്റി. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും , സമീപത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
Story Highlights : paksitan-bomblast-12death-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here