സില്‍വര്‍ലൈന്‍ പദ്ധതിക്ക് പുതിയ അംബാസിഡർ ശശി തരൂർ; കേന്ദ്രമന്ത്രി വി.മുരളീധരന്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശശി തരൂരിന്റെ തന്റെ നിലപാട് മാറ്റുമോ എന്ന് കോണ്‍ഗ്രസ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശി തരൂര്‍ നിലപാട് തിരുത്തുന്നില്ലെങ്കില്‍ തുടര്‍ന്ന് കോണ്‍ഗ്രസ് എന്തുചെയ്യും എന്ന് ജനങ്ങളോട് തുറന്നുപറയുകയുമാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
‘പിണറായി വിജയന് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയിരിക്കുകയാണ്. തിരുവനന്തപുരം എംപി ശശി തരൂര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ പിണറായി വിജയനെ പ്രശംസിക്കുന്നു. പിണറായി വിജയന്‍ ശശി തരൂരിനെ പ്രശംസിക്കുന്നു. പരസ്പരം പുകഴ്ത്തുന്നു.’- കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights : v-muralidharan-against-shashi-tharoor-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here