ഉദ്ഘാടന വേദിയില്‍ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി; വിഡിയോ

ജാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗാണ് പരസ്യമായി ഗുസ്തി താരത്തിന്റെ മുഖത്തടിച്ചത്. രണ്ടുതവണ ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്നതിന്റെയും പിടിച്ചുതള്ളുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച് സംഘാടകര്‍ താരത്തെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇക്കാര്യത്തില്‍ എംപിയോട് പരാതി പറയാനാണ് താരം ഉദ്ഘാടന വേദിയിലേക്ക് കയറിയത്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന താരത്തിന്റെ നിരന്തരം അഭ്യര്‍ഥന എംപി നിഷേധിച്ചു. റാഞ്ചിയിലെ ഷഹീദ് ഗണ്‍പത് റായ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അണ്ടര്‍-15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന വേദിയില്‍വെച്ചായിരുന്നു സംഭവം.
Story Highlights :video-shows-bjp-mp-slapping-wrestler-on-stage-at-sports-event-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here