Advertisement

ആലപ്പുഴ കൊലപാതകം; ആഭ്യന്തരവകുപ്പിന്‍റെ ഗുരുതര വീഴ്ച്ച-രമേശ് ചെന്നിത്തല

December 19, 2021
Google News 1 minute Read

ആലപ്പുഴ ഇരട്ട കൊലപാതകത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടിയുടെയും പ്രധാന നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എസ്.ഡി.പി.ഐയും ബി.ജെ.പിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിൻറെ ഗുരുതര വീഴ്ച്ചയാണ്. രാഷ്ട്രീയ കൊലപാതകം തടയാൻ പൊലീസ് നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് കൊലപാതകങ്ങൾ വർധിച്ച് വരുന്നത് ഗൗരവത്തോടെ കാണണമെന്നും കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം കെ.എസ് ഷാനെ വാഹനമിടിച്ചു വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാനനെ എട്ടംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു.

Story Highlights : ramesh-chennithala-on-alappuzha-murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here