എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ച സംഭവം; എല്ലാവരും സംയമനം പാലിക്കണം, കൊലയാളികൾ ഉടൻ പിടിയിലാകും: ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ

കെ എസ് ഷാനിന്റെ കൊലയ്ക്ക് പിന്നിലുള്ളവർ ഉടൻ പിടിയിലാകുമെന്ന് ആലപ്പുഴ എം എൽ എ
പി പി ചിത്തരഞ്ജൻ. എല്ലാവരും സംയമനം പാലിക്കണം. പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് ഷാനവാസിന്റെ കൊലയ്ക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടൻ പിടികൂടുമെന്നും എം എൽ എ വ്യക്തമാക്കി.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ ഇന്നലെ രാത്രിയാണ് ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം അക്രമിസംഘം വെട്ടുകയായിരുന്നു. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ ആർ.എസ് എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
Read Also : എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ചു: പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം
ഇതിനിടെ കെ എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്.
Story Highlights : SDPI leader hacked to death- p p chitharanjan mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here