Advertisement

തേയില വില കൂപ്പുകുത്തുന്നു

December 19, 2021
1 minute Read
tea price decrease

ചെറുകിട കർഷകരെ ദുരിതത്തിലാക്കി തേയില വില കൂപ്പുകുത്തുന്നു. 30 രൂപ വിലയുണ്ടായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോൾ വില 10 രൂപയിലെത്തി. ഇതോടെ ഈ സീസണിൽ വലിയ നഷ്ടം നേരിടുമെന്ന ഭീതിയിലാണ് ജില്ലയിലെ നൂറുകണക്കിനു ചെറുകിട തേയില കർഷകർ.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തേയില ഉൽപാദനത്തിൽ കുറവുണ്ടായി. ഇതോടെയാണ് തേയില ഇറക്കുമതി ചെയ്തു തുടങ്ങിയത്. ഇറക്കുമതി വർധിച്ചതോടെ തേയില കൊളുന്തിന്റെ വില ഇടിഞ്ഞു. നൂറുകണക്കിനു ചെറുകിട തേയില കർഷകർക്കാണ് ഇത് തിരിച്ചടിയാകുന്നത്. വില കുറഞ്ഞതിനു പിന്നാലെ വളം ഉൾപ്പെടെയുള്ളവയുടെ വിലയിൽ വൻ വർധനവ് ഉണ്ടായി.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

ശ്രീലങ്ക, കെനിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് തേയിലപൊടി ഇറക്കുമതി ചെയ്യുന്നത്. നിലവിൽ കാലാവസ്ഥ അനുകൂലം ആയതോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തേയിലയുടെ ഉത്പാദനം വീണ്ടും വർധിച്ചിട്ടുണ്ട്. എന്നിട്ടും ഇറക്കുമതി തുടരുന്നതിനാലാണ് ഇന്ത്യൻ തേയിലയ്ക്ക് വില വർധിക്കാത്തത്. വിലയിലെ വ്യത്യാസം വൻകിട കമ്പനികളെ ബാധിക്കാറില്ല. പ്രതിസന്ധിയിലാക്കുന്നത് ചെറുകിട കർഷകർ മാത്രമാണ്. പ്രശ്‌നത്തിൽ അടിയന്തര നടപടി ഉണ്ടാകണം എന്നാണ് കർഷകരുടെ ആവശ്യം.

Story Highlights : tea price decrease

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top