Advertisement

ജനങ്ങളിൽ അകൽച്ചയുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാൻ ശ്രമം; സി പി ഐ എം

December 20, 2021
Google News 1 minute Read

സമാധാന കേരളത്തെ ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് സി പി ഐ എം. മതവർഗീയത പരത്തി ജനങ്ങളിൽ അകൽച്ചയുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാൻ ലക്ഷ്യമിടുന്നു. നിഷ്ടൂരമായ പരസ്പര കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

ഇതിനിടെ ആലപ്പുഴയിലെ കൊലപാതകങ്ങളിൽ അപലപിച്ച് സ്പീക്കർ എം ബി രാജേഷ്. ജനാധിപത്യ വാദികൾ കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ഏറ്റുമുട്ടലിലേക്ക് നാടിനെ നയിക്കുന്നത് വർഗീയ ശക്തികളാണെന്നും സ്പീക്കർ പ്രതികരിച്ചു.

Read Also : ‘പരസ്പര ഏറ്റുമുട്ടലിലേക്ക് നാടിനെ നയിക്കുന്നത് വർഗീയ ശക്തികൾ’; ആലപ്പുഴയിലെ കൊലപാതകങ്ങളിൽ അപലപിച്ച് സ്പീക്കർ

അതേസമയം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊലപാതകങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : CPIM on political murders alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here