Advertisement

കുറുക്കൻ മൂലയിലിറങ്ങിയ കടുവയെ 22ആം ദിവസവും പിടികൂടാനായില്ല

December 20, 2021
Google News 1 minute Read

വയനാട് കുറുക്കൻ മൂലയിലിറങ്ങിയ കടുവ 22ആം ദിവസവും മുങ്ങിനടക്കുന്നു. ബേഗൂർ സംരക്ഷണ ക്യാമറയിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയിൽ നിന്ന് കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചു. ഈ മേഖലയിലാണ് വനംവകുപ്പ് ഇന്ന് തെരച്ചിൽ നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി കടുവ ബേഗൂർ സംരക്ഷണ വനമേഖലയിൽ തന്നെ തുടരുകയാണ്. ഇന്ന് കടുവയുടെ സാന്നിധ്യം തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു.

കഴിഞ്ഞ 22 ദിവസമായി കടുവാ ഭീതിയിലാണ് ഈ മേഖല. കടുവ കൂടുതൽ ജനവാസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടികൂടാൻ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്.

അതേസമയം വനംവകുപ്പിന്റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. നഗരസഭ കൗൺസിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി. തർക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥലത്തെത്തിയ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു വനംവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Story Highlights : kurukkanmoola tiger new update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here