ഷെയ്ഖ് പി ഹാരിസ് സിപിഐഎമ്മിലേക്കെന്ന് സൂചന; കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

എല്‍.ജെ.ഡിയില്‍ നിന്ന് രാജിവച്ച ഷെയ്ഖ് പി.ഹാരിസ് സിപിഎമ്മിലേക്ക്. വൈകിട്ട് 3.30ന് മാധ്യമങ്ങളെ കാണും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.കോടിയേരി ബാലകൃഷ്ണൻ കാര്യങ്ങൾ വിശദീകരിച്ചെന്ന് ഷെയ്ക് പി ഹാരിസ് വ്യക്തമാക്കി.(sheikh p harris)
അതേസമയം കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗ്ഗീയ ശക്തികൾ നടത്തുന്ന കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തെ ചോരക്കളമാക്കാൻ വർഗീയ ശക്തികൾ നടത്തുന്ന തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും രംഗത്തെ് വരണമെന്ന് സിപിഐഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് ഭരണത്തില്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണെന്നും അതില്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് വർഗീയ ശക്തികൾ നടത്തുന്നതെന്നുമാണ് സിപിഐഎം ആരോപിക്കുന്നത്.
Story Highlights : sheikh-p-haris-to-join-cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here