രൺജീത് വധക്കേസ് ; അഞ്ച് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

രൺജിത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഞ്ച് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. ആസിഫ്,സുധിർ,അർഷാദ്,അലി,നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനിടെ ബിജെപി നേതാവ് രണ്‍ജിത് വധക്കേസില്‍ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പഞ്ചായത്തംഗം നവാസ് നൈനയെ പൊലീസ് വിട്ടയച്ചു. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read Also : രൺജീത് വധക്കേസ് ; അഞ്ച് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ
അതേസമയം ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ ആറുവരെ നീട്ടി. ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Story Highlights : BJP Leader ranjith muder – Five SDPI workers arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here