ഇന്നത്തെ പ്രധാന വാർത്തകൾ (21-12-2021)
ഇരട്ടക്കൊലപാതകം; അന്വേഷണത്തിൽ നല്ല പുരോഗതി, സാമൂഹിക മാധ്യമങ്ങൾ നിരീക്ഷണത്തിൽ; വിജയ് സാഖറെ ( news round up dec 21 )
ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാൻ വധത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ പറഞ്ഞു.
നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി; പരാതി ലഭിച്ചാൽ പൊലീസ് കേസ്
നോക്കുകൂലിക്കെതിരെ ഹൈക്കോടതി ഉത്തരവ്. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയനുകൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും പരാതി ലഭിച്ചാൽ പൊലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഐപിസി 383, ഐപിസി 503 വകുപ്പുകൾ ചുമത്താമെന്ന് ഹൈക്കോടതി അറിയിച്ചു.
വാക്‌സിൻ സർട്ടിഫിക്കറ്റ് വിവാദം; ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി
കൊവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.
സഞ്ജിത്തിൻ്റെ കൊലപാതത്തിൽ സിബിഐ അന്വേഷം; കുടുംബം ഹൈക്കോടതിയിൽ
പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതത്തിൽ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സിബിഐ അന്വേഷം ആവശ്യപ്പെട്ട് സഞ്ജിത്തിൻ്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
രൺജീത്ത് വധക്കേസ് : നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ ബൈക്കുകളിൽ പൊലീസ് രക്തക്കറ കണ്ടെത്തി.
വന്യമൃഗ ആക്രമണം; സംസ്ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ചു
വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനാകും.
ഒമിക്രോൺ : ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. വിദേശത്തു നിന്നും എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായലി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു; ഡൽഹി യിൽ യെല്ലോ അലേർട്ട്
ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു.ഡൽഹി യിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഡൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് വരെയെത്തി.
അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട; 2 കോടിയുടെ ലഹരി വസ്തു പിടിച്ചെടുത്തു
എറണാകുളം അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും ബസ് മാർഗം കൊച്ചിയിൽ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്.
Story Highlights : news round up dec 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here