Advertisement

വിവാഹപ്രായ ബില്‍; പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

December 21, 2021
Google News 1 minute Read

വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ കൊണ്ട് വരില്ലെന്നും മോദി പറഞ്ഞു.

ഏത് പാർട്ടിയാണ് തങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്നതെന്ന് ഇന്ന് സ്ത്രീകൾക്ക് അറിയാം. സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി ബിജെപി നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. പെൺമക്കളെ ഗർഭപാത്രത്തിൽ കൊല്ലരുതെന്നും അവർ ജനിക്കണമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ പ്രയാഗ്‌രാജ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Story Highlights : modi-about-age-off-women-marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here