‘തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടും’: വയോധികനെ കൊന്ന് തിന്നു; 39കാരൻ അറസ്റ്റിൽ

70കാരനായ വയോധികനെ കൊന്ന് തിന്ന 39കാരൻ അറസ്റ്റിൽ. തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് കരുതിയാണ് ഇയാൾ കൃത്യം ചെയ്തത്. അമേരിക്കയിലെ ഇഡാഹോയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങറിയത്. പ്രതി ജെയിംസ് ഡേവിഡ് റസലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ സെപ്തംബറിലാണ് ഡേവിഡ് ഫ്ലാഗറ്റ് എന്ന 70കാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജെയിംസ് ഡേവിഡ് റസൽ അറസ്റ്റിലാവുന്നത്. ആദ്യം കൊലപാതകക്കുറ്റം മാത്രമാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൈകൾ കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തിൽ നിന്ന് ചില ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് രക്തം പുരണ്ട മൈക്രോവേവ് ഓവനും ഒരു പാത്രവും ബാഗും കത്തിയും കണ്ടെടുത്തു. തുടർന്ന് റസലിനെ കൂടുതൽ ചോദ്യം ചെയ്യുകയും ഇയാൾ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തുകയുമായിരുന്നു.
പിന്നീട് പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടിയ രക്തം ഡേവിഡ് ഫ്ലാഗറ്റിൻ്റെ രക്തവും പരിശോധിച്ചപ്പോൾ രണ്ടും ഒന്നാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതിക്കെതിരെ നരഭോജനക്കുറ്റം കൂടി ചുമത്തുകയായിരുന്നു.
Story Highlights : US man charged with cannibalism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here