Advertisement

ഫ്‌ളവേഴ്‌സ് ഒരു കോടിയിലൂടെ ജീവിത ദുരിതം പുറത്തറിഞ്ഞു; ഷഹ്രിനും കുടുംബത്തിനും തുണയായി എം എ യൂസഫലി

December 22, 2021
Google News 1 minute Read

കുമ്പളം ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽപന നടത്തുന്ന ഷഹ്രിൻ അമാനും കുടുംബത്തിനും തുണയായി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. ഫ്‌ളവേഴ്‌സ് ഒരു കോടിയിലൂടെ ഷഹ്രിന്റെ ജീവിത ദുരിതം തിരിച്ചറിഞ്ഞ എം.എ യൂസഫലി കൊച്ചിൽ നേരിട്ടെത്തിയാണ് സഹായം പ്രഖ്യാപിച്ചത്. ഒരു കോടി പരിപാടിയിൽ ഫ്‌ളവേഴ്‌സ് എം ഡി ആർ ശ്രീകണ്ഠൻ നായർക്കൊപ്പം തന്റെ സ്വപ്നങ്ങളും യാഥാർഥ്യങ്ങളും ഷഹ്രിൻ പങ്കുവച്ചിരുന്നു. അന്ന് ആ പെൺകുട്ടി പറഞ്ഞ ആഗ്രഹമായിരുന്നു എം എ യൂസഫലിയുമായുള്ള കൂടിക്കാഴ്ച. ആ സ്വപ്‍നം ഒരു കോടിയിലൂടെ സഫലമായിരിക്കുന്നു.

കൂടിക്കാഴ്ചയിൽ ഷഹ്രിന്റെ അനുജൻ അർഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് യൂസഫലി ഉറപ്പു നൽകി. കൂടാതെ ഷഹ്രിന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത യൂസഫലി അവരുടെ ബന്ധുവായ യുവാവിന് ജോലി കൊടുക്കാമെന്നും ഉറപ്പ് നൽകി. ഒരു കുടുംബത്തിന്റെയാകെ പ്രശ്‌നങ്ങളെയാണ് ലളിതമായ വാക്കുകൾ കൊണ്ടും നിരാഡംബരമായ ചിരിയിലൂടെയും യൂസഫലി എന്ന മനുഷ്യ സ്‌നേഹി പരിഹരിക്കുന്നത്. അതിന്റെ നിമിത്തമായതിന്റെ ആഹ്ലാദം ഫ്‌ളവേഴ്‌സ് സംഘത്തിനുണ്ട്.

ഷഹ്രിൻ ഉമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് ഫാസ് ടാഗ് വിൽക്കാൻ ഇറങ്ങുന്നത്. ഒമ്പതാം ക്ലാസിലാണ് ഷഹ്രിൻ പഠിക്കുന്നത്. അനിയന്റെ ചികിത്സ ചെലവുകളും മറ്റുമായി ഉമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ തന്നെകൊണ്ട് കഴിയുന്ന രീതിയിൽ സഹായിക്കാമെന്ന് കരുതിയാണ് ഇതിലേക്ക് ഇറങ്ങുന്നത്. നടി മഞ്ജുവാര്യാരെ കാണണമെന്ന ആഗ്രഹവും ഷഹ്രിന് മുമ്പ് പ്രകടിപ്പിച്ചിരുന്നു. അതറിഞ്ഞ മഞ്ജു ഷഹ്രിനെ കാണാൻ നേരിട്ട് എത്തിയിരുന്നു.

Story Highlights : Flowers Oru Kodi – m a yusuf ali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here