Advertisement

ഈ മാസം 30 ന് മോട്ടോർ വാഹന പണിമുടക്ക്

December 22, 2021
Google News 1 minute Read
motor vehicle strike from dec 30

ഈ മാസം 30 ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിഎംഎസ്. യാത്രാ നിരക്ക് വർധന , പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി യിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം.

ഇന്ധന വില വർധിച്ചതോടെ യാത്രാ നിരക്കിലും മാറ്റം വേണമെന്നാണ് ആവശ്യം. അതുകൊണ്ട് തന്നെ യാത്രാനിരക്കും സമാന രീതിയിൽ വർധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു.

Read Also : സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

ഇന്നലെ മുതൽ നടത്താനിരുന്ന ബസ് പണിമുടക്ക് സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായ സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.

Story Highlights : motor vehicle strike from dec 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here