പൊലീസ് പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ വിഗിനുള്ളിൽ ബ്ലൂടൂത്ത് വച്ചു; കൈയോടെ പിടികൂടി അധികൃതർ

ഉത്തർപ്രദേശ് സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് കോപ്പിയടി ഉപകരണവുമായി എത്തിയ പരീക്ഷാർത്ഥി പിടിയിൽ. വിഗിനടിയിൽ ബ്ലൂ ടൂത്ത് വയർലെസ് സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടിക്ക് ശ്രമിച്ചത്. എന്നാൽ ശ്രമം അധികൃതർ കൈയോടെ പിടികൂടി. ( police exam cheating video )
ഐപിഎസ് രുപിൻ ശർമയാണ് ഈ വിവരം ട്വിറ്ററിൽ പങ്കുവച്ചത്. മെറ്റൽ ഡിടക്ടർ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെയാണ് തലയുടെ ഭാഗത്ത് നിന്ന് ബീപ് ശബ്ദമുയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലൂടൂത്ത് ഡിവൈസ് കണ്ടെത്തിയത്.
വളരെ തന്ത്രപരമായി ഒളിപ്പിച്ച ഈ ഉപകരണം സ്വമേധയാ ഊരിമാറ്റാൻ പരീക്ഷാർത്ഥിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. പൊലീസിന്റെ സഹായത്തോടെയാണ് യന്ത്രം പുറത്തെടുത്തത്.
Read Also : കോപ്പിയടി ആരോപണത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
#UttarPradesh mein Sub-Inspector
— Rupin Sharma IPS (@rupin1992) December 21, 2021
की EXAM mein #CHEATING #nakal के शानदार जुगाड़ ☺️☺️???@ipsvijrk @ipskabra @arunbothra@renukamishra67@Uppolice well done pic.twitter.com/t8BbW8gBry
ഐപിഎസ് രുപിൻ ഷർമ വിഡിയോ പങ്കുവച്ചതോടെ ഹൈടെക്ക് കോപ്പിയടി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Story Highlights : police exam cheating video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here