Advertisement

സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും

December 22, 2021
Google News 2 minutes Read

സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയ്ക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. സി.ആർ.പി.എഫ്, വി.ഐ.പി സുരക്ഷാ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനമായി. ഡോ. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ സുരക്ഷയ്ക്കും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തൃണമൂൽ നേതാവ് രാജീവ് ബാനർജിക്കുള്ള z കാറ്റഗറി സുരക്ഷ പിൻവലിക്കാനും തീരുമാനമായി.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന എതിരാളിയായ ബി.ജെ.പിയെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് ബോളിവുഡ് ചിത്രം ദീവാറിലെ ഡയലോഗിലൂടെ മറുപടി നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ‘എന്റെ കൂടെ അമ്മയുണ്ട്’ എന്ന ഡയലോഗാണ് പ്രിയങ്ക പറഞ്ഞത്.

നിലവില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയിട്ടുള്ള ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുമതലുള്ള പ്രിയങ്ക.

Story Highlights : special womens-security-for-priyanka gandhi-sonia gandhi-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here