Advertisement

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് എടുത്ത് ചാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു; ഓട്ടോറിക്ഷാ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി

December 22, 2021
Google News 8 minutes Read

ഹരിയാനയിലെ ​ഗുർ​ഗാവോണിൽ ഓട്ടോറിക്ഷാ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി. വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിച്ച തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ​ഗുർ​ഗാവോൺ സെക്ടർ 22 ൽ വച്ച് വീട്ടിൽ നിന്നും വെറും ഏഴ് മിനിറ്റ് അകലെ വച്ചാണ് യുവതിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ഉണ്ടായത്. ( woman horrifying experience )

കമ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റായ നിഷ്തയ്ക്കാണ് ദുരനുഭവമുണ്ടായത്.
ട്വിറ്ററിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. വീട്ടിലേക്ക് പോകുന്നതിന് പകരം തെറ്റായ വഴി സ്വീകരിച്ച് തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്നും എത്ര പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കിയില്ലെന്നും യുവതി പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം കാണാം :

ഇന്നലെ എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ദിവസമായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ പേടിയാണ്. രാത്രി 12.30 ഓടെ വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. വെറും 7 മിനിറ്റ് ദൂരം മാത്രമേ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു.

ഓട്ടോറിക്ഷയിൽ കയറിയിരുന്നു. ഭക്തി​ഗാനമായിരുന്നു ഓട്ടോറിക്ഷയിൽ മുഴങ്ങിയിരുന്നത്. വീട്ടിലേക്ക് പോകാനുള്ള ടി റോഡിൽ എത്തിയതോടെ വലത്ത് വശത്തേക്ക് പോകേണ്ട ഓട്ടോ ഇടത്തേക്കുള്ള റോഡ് എുത്തു. ഇതോടെ എനിക്ക് ഭയമായി. വഴി തെറ്റിയെന്ന് ഡ്രൈവറോട് പറഞ്ഞിട്ടും അയാൾ കേട്ട ഭാവം നടിച്ചില്ല. മറിച്ച് ഭക്തി ​ഗാനം ഉറക്കെ പാടിക്കൊണ്ടിരുന്നു.

Read Also : ‘ഉറങ്ങിയെഴുന്നേറ്റപ്പോൾ എത്തിയത് വിജനമായ പ്രദേശത്ത്, എത്തേണ്ട സ്ഥലത്ത് നിന്നും വളരെ ദൂരെ’; യാത്രയ്ക്കിടയിലെ ദുരനുഭവം പങ്കുവച്ച് യുവാക്കൾ

പലതവണ അയാളുടെ ദേഹത്ത് തട്ടി ഇക്കാര്യം പറയാൻ ശ്രമിച്ചുവെങ്കിൽ അയാൾ പാട്ട് പാടുന്നത് തുടർന്ന്. 30- 40 വേ​ഗത്തിലാണ് ഓട്ടോ ഓടിക്കൊണ്ടിരുന്നത്. ഓട്ടോയിൽ നിന്ന് എടുത്തുചാടുകയല്ലാതെ വേറെ വഴിയൊന്നും മുന്നിൽ തെളിഞ്ഞില്ല. റോഡിലേക്ക് വീണ് എല്ലുകൾ ഒടിയുന്നത് എത്രയോ ഭേത​മാണെന്ന ചിന്ത മാത്രമായിരുന്നു മനസിൽ- നിഷ്ത കുറിച്ചു.

പുറത്തേക്ക് തെറിച്ചുവീണ നിഷ്ത പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവം പൊലീസിൽ അറിയിക്കുകയും ​ഗുർ​ഗാവോൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഭയത്തിനിടെ ഓട്ടോ നമ്പർ ശ്രദ്ധിക്കാൻ നിഷ്തയ്ക്ക് സാധിച്ചില്ല. സിസിടിവിയുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

Story Highlights : woman horrifying experience

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here