Advertisement

‘ഉറങ്ങിയെഴുന്നേറ്റപ്പോൾ എത്തിയത് വിജനമായ പ്രദേശത്ത്, എത്തേണ്ട സ്ഥലത്ത് നിന്നും വളരെ ദൂരെ’; യാത്രയ്ക്കിടയിലെ ദുരനുഭവം പങ്കുവച്ച് യുവാക്കൾ

November 22, 2021
Google News 3 minutes Read
hitchiking bad experience

ഹിച്ച്‌ഹൈക്കിംഗ്. സാഹസികവും അതേസമം ആവേശകരവുമാണ് ഈ കിട്ടുന്ന വണ്ടിയിൽ കയറി കിട്ടുന്ന ഭക്ഷണം കഴിച്ചുള്ള ഹൈച്ച്‌ഹൈക്കിംഗ് യാത്ര. രസകരമായ ഈ യാത്രാനുഭവത്തിൽ എന്നാൽ ചില അപകടങ്ങളും പതിയിരിപ്പുണ്ട്. ഹിച്ച്‌ഹൈക്കിംഗ് യാത്രയ്ക്കിടെ മൂന്ന് യുവാക്കൾക്കുണ്ടായ ദുരനുഭവത്തെ കുറിച്ചുള്ള കുറിപ്പാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ച.

അനന്തു വെഞ്ഞാറമ്മൂട്, ശ്രീലാൽ, അമൽ ആന്റോ എന്നിവർ ഇന്ത്യ മുഴുവൻ കാണാനുള്ള യാത്രയിലാണ്. ഹിച്ച്‌ഹൈക്കിംഗ് രീതിയിലാണ് യാത്ര. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലാണ് തിരുവനന്തപുരം സ്വദേശികളായ അനന്തു വെഞ്ഞാറമ്മൂടും ശ്രീലാലും പ്രവർത്തിക്കുന്നത്. സിസിടിവി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് തൃശൂർ സ്വദേശി അമൽ ആന്റോ.

യാത്രയ്ക്ക് പദ്ധതിയിടുന്നത് അനന്തുവാണ്. അമലിനോട് ഇക്കാര്യം പറഞ്ഞു. അമൽ ഡബിൾ ഒകെ. ശ്രീലാൽ പിന്നീടാണ് ഈ യാത്രയുടെ ഭാഗമാകുന്നത്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലേക്ക് പോകാനുള്ള ആലോചനയായിരുന്നു ആദ്യം. എന്നാൽ ചർച്ച ചെയ്തുവന്നപ്പോൾ പദ്ധതി വലുതായി. അങ്ങനെയാണ് ഹിച്ച് ഹൈക്കിങ്ങിലേക്ക് എത്തുന്നത്.

hitchiking bad experience

ഒക്ടോബർ 29ന് തമിഴ്‌നാട്ടിൽ നിന്ന് യാത്ര ആരംഭിച്ചു. എന്ന് തിരിച്ചുവരും എന്ന പ്ലാൻ ഇല്ലാതെയാണ് യാത്ര. പണത്തിന്റെ മാത്രമല്ല, ഇത്തരം യാത്രയുടെ അനുഭവവും ബുദ്ധിമുട്ടും അറിയുക കൂടിയായിരുന്നു ലക്ഷ്യം. എന്നാൽ ഇത്തരമൊരു ദുരനുഭവവും തങ്ങൾക്കുണ്ടാകുമെന്ന് ഈ യാത്രാസംഘം കരുതിയിരുന്നോ ?

സോളോ ട്രാവലർ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഈ യാത്രാസംഘത്തിനുണ്ടായ ദുരനുഭവം പങ്കുവച്ചുകൊണ്ടുള്ള
കുറിപ്പ് ഇങ്ങനെ :

‘കപില തീർഥയിൽ നിന്ന് ഇറങ്ങി ഗണ്ടികോട്ട പിടിക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചരികളുടെ ഇഷ്ടപെട്ട കേന്ദ്രങ്ങളിൽ ഒന്നാണ് ഈ കോട്ട. ഒരുപാട് നേരം കാത്തു നിന്നാണ് അടുത്തവണ്ടി കിട്ടിയത്.. അതുകൊണ്ട് തന്നെ ക്ഷീണം കാരണം ഞങ്ങൾ ഉറങ്ങിപ്പോയി.ഉണർന്നപ്പോൾ ഇറങ്ങാനുള്ള സ്ഥലത്തിനേക്കാൾ 30 കിലോമീറ്റർ ദൂരത്തിൽ ഞങ്ങൾ എത്തിയിട്ടുണ്ടായിരുന്നു …വെപ്രാളത്തോടെ വേഗം ചാടി എണീറ്റു. തീർത്തും ഒറ്റപെട്ട ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിപ്പെട്ടത്. എത്തിപ്പെട്ട സ്ഥലം മോശം ആണെന്നും എത്രയും വേഗം ഇവിടുന്ന് പൊയ്‌ക്കോളാൻ അതുവഴി പോയ ഒരു പ്രദേശവാസി പറയുക കൂടി ചെയ്തതോടെ കാര്യങ്ങൾ ഏറെക്കുറെ തീരുമാനം ആയി .. അപ്പോഴേയ്ക്ക് സമയം വൈകുന്നേരം 7 മണിയോട് അടുത്തായിരുന്നു .ജമാളുമാടുഹ് എന്ന സ്ഥലത്തേക്കാണ് ഞങ്ങൾക്ക് ഇനി പോകേണ്ടത്.. കിട്ടിയ ബസിൽ ചാടികേറി ഞങ്ങൾ യാത്ര തിരിച്ചു… ഭാഷ ഞങ്ങൾക്ക് ഒരു വില്ലൻ തന്നെ ആയിരുന്നു ഈ യാത്രയിൽ. അവസാനം ഒരു ബസ്സ്റ്റാൻഡിൽ ഞങ്ങൾ ഇറങ്ങി.. പലരും പല വഴികൾ പറഞ്ഞു….. അവസാനം ആരുടെ ഒക്കെയോ സഹായം കൊണ്ട് ഞങ്ങൾ ജമാളുമാടുഹ് എത്തി.. അപ്പോഴേക്കും സമയം 9.45 ആയി.. ജമാളുമാടുഹ് നിന്നും ഗണ്ടികോടയിലേക് അവസാന ബസ് 9 മണിക്കായിരുന്നു.. അങ്ങനെ എന്ത് ചെയ്യും എന്നറിയാതെ ഞങ്ങൾക്ക് നിൽക്കേണ്ടി വന്നു. അവിടെ വെച്ച് ദൈവത്തെ പോലെ ഒരാളെ കണ്ടു. പുള്ളി കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു. ഞങ്ങളുടെ അവസ്ഥ മനസിലാക്കി എല്ലാ സഹായങ്ങളും ചെയ്യാം എന്ന് പറഞ്ഞു.. പുള്ളി ഒരു പുരോഹിതൻ ആയിരുന്നു. പള്ളിയിൽ തന്നെ കിടക്കാനോ അല്ലെങ്കിൽ ഏതെങ്കിലും ലോഡ്ജ് എടുത്ത് തരാമെന്നും പുള്ളി പറഞ്ഞു.. ഞങ്ങൾ എല്ലാം സന്തോഷത്തോടെ നിരസിച്ചു. അവസാനം ഞങ്ങളെ ഗണ്ടികോട്ടയിൽ എത്തിക്കാം എന്ന് പറഞ്ഞു.. പുള്ളിയും ഒരു ഫ്രണ്ടും കൂടെ ഞങ്ങളെ എത്തിച്ചു.. രാവിലേ വീട്ടിൽ വരണം എന്നും ഞങ്ങളോട് പറഞ്ഞു.. ഒരുപാട് നിർബന്ധം പിടിച്ചപ്പോൾ ഞങ്ങളും അത് സമ്മതിച്ചു.. ഗണ്ടികോട്ടയിൽ എത്തിയപ്പോൾ അവിടെ ടെന്റുകളുടെ ബഹളമായിരുന്നു..ംലമസലിറ കൂടി ആയതുകൊണ്ടാണ് ഈ തിരക്കെന്ന് പിന്നീടറിഞ്ഞു … ആ തണുപ്പ് ഒക്കെ ഒന്ന് ആസ്വദിച്ചു ഞങ്ങൾ അവിടെ ഉറങ്ങി.
രാവിലെ ഞങ്ങൾ എഴുന്നേൽക്കുന്നതിനു മുന്നേ പുള്ളി വന്നിരുന്നു… ഇത്രയും സ്‌നേഹമുള്ളവർ ഉണ്ടോ എന്ന് ഞങ്ങൾ ചിന്തിച്ചു പോയി.
അങ്ങനെ പുള്ളിടെ വീട്ടിൽ എത്തി. വീട്ടിൽ നിന്ന് ഇറങ്ങിട് പിന്നെ ഇന്നാണ് ഇത്രേം നല്ല ഫുഡ് കഴിക്കുന്നത്.. പുള്ളിടെ നിർബന്ധം കൊണ്ട് ഉച്ചക്കും നല്ല സദ്യ അവ്‌ടെന്നു തന്നെ കഴിച്ചു..
സ്‌നേഹതിനു ഭാഷയുടെ ആവശ്യം ഇല്ല എന്ന് ഒരിക്കൽ കൂടി അയാൾ തെളിയിച്ചു..’

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

Story Highlights : hitchiking bad experience

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here