Advertisement

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര; അജാസ് പട്ടേൽ പുറത്ത്

December 23, 2021
Google News 4 minutes Read

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസീലൻഡ് ടീമിൽ നിന്ന് സ്പിന്നർ അജാസ് പട്ടേൽ പുറത്ത്. ഇന്ത്യക്കെതിരെ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേടി റെക്കോർഡിട്ട അജാസിനെ ടീമിൽ നിന്ന് പുറത്താക്കിയത് ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. തീരുമാനത്തിൽ നിരാശയുണ്ടെന്ന് അജാസ് പറഞ്ഞു.

കിവീസ് ടീമിൽ കെയിൻ വില്ല്യംസൺ കളിക്കില്ല. ടോം ലാതമാണ് ക്യാപ്റ്റൻ. അടുത്ത വർഷം ജനുവരി 1 മുതലാണ് ബംഗ്ലാദേശിൻ്റെ കിവീസ് പര്യടനം ആരംഭിക്കുക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജനുവരി 13ന് അവസാനിക്കും.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലായിരുന്നു അജാസിൻ്റെ നേട്ടം. ലോക ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അജാസ്. ഇംഗ്ലണ്ട് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെഎന്നിവരാണ് അജാസിനു മുൻപ് ഈ നേട്ടത്തിലെത്തിയത്. 119 റൺസ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയ അജാസ് രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റും സ്വന്തമാക്കി.

ന്യൂസീലൻഡ് സ്ക്വാഡ്: Tom Latham (c), Tom Blundell (wk), Trent Boult, Devon Conway, Matt Henry, Kyle Jamieson, Daryl Mitchell, Henry Nicholls, Rachin Ravindra, Tim Southee, Ross Taylor, Neil Wagner, Will Young

Story Highlights : Ajaz Patel newzealand bangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here