Advertisement

ലുധിയാന കോടതിയിലെ സ്ഫോടനം; പിന്നിൽ പാക് പിന്തുണയുള്ള സംഘടനയെന്ന് റിപ്പോർട്ട്

December 23, 2021
Google News 2 minutes Read

ലുധിയാന കോടതിയിലെ സ്ഫോടനത്തിനു പിന്നിൽ പാക് പിന്തുണയുള്ള സംഘടനയെന്ന് റിപ്പോർട്ട്. പാക് പിന്തുണയുള്ള ബബ്ബർ ഖൽസ എന്ന സിഖ് വിമത സംഘടനയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. സിഖുകൾക്ക് സ്വന്തം രാജ്യമെന്ന ആവശ്യവുമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ലുധിയാന കോടതി സമുച്ചയത്തിലെ രണ്ടാം നിലയിലുള്ള ശുചിമുറിയിൽ ഉച്ചക്ക് 12.22ഓടെയായിരുന്നു സ്ഫോടനം. കോടതി നടപടികൾ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനമുണ്ടായ മുറിയുടെ ജനൽച്ചില്ലുകളും ഭിത്തിയും തകർന്നു. സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഛരൺജിത് സിംഗ് ഛന്നി രംഗത്തെത്തി. ദേശവിരുദ്ധ ശക്തികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മേഖലയിൽ പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി.

നേരത്തെ ഡൽഹി രോഹിണി കോടതിയിലും സമാനമായ രീതിയിൽ സ്‌ഫോടനം നടന്നിരുന്നു. അന്ന് കോടതി നടപടികൾ താത്ക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിൽ രോഹിണി കോടതിയിൽ നടന്ന വെടിവയ്പ്പിൽ ഗൂണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളും കൊല്ലപ്പെട്ടിരുന്നു.

Story Highlights : Babbar Khalsa suspected to be behind Ludhiana court blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here