പി ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി; സംസ്കാരം അൽപസമയത്തിനകം

പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെത്തി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. മുഖ്യമന്ത്രി പി ടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.
കോൺഗ്രസ് നേതാക്കളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. വ്യവസായി എം എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തിയിരുന്നു. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചത്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനു ശേഷം പി ടി തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനപ്രവാഹമാണ് തൃക്കാക്കരയിലേക്കെത്തിയത്. മതാചാരങ്ങൾ ഒഴിവാക്കിയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.
Story Highlights : cm-pinarayi-vijayan-pays-last-respects-to-pt-thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here