Advertisement

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം

December 23, 2021
Google News 2 minutes Read

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വെല്ലൂർ ജില്ലയിലെ പശ്ചിമ മേഖലയിലാണ് ഭൂമികുലുക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല. കഴിഞ്ഞ ദിവസവും കർണാടകയിലെ ചിക്ബല്ലാപൂർ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചിക്ബല്ലാപൂരിൽ റിക്ട സ്കെയിൽ 2.9, 3.0 എന്ന് നിലയിൽ നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വെല്ലൂരിൽ അടുത്തിടെ ഇത് രണ്ടാം തവണയാണ് ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 29ന് പുലർച്ചെയുണ്ടായ ഭൂമികലുക്കത്തിൽ 3.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.

Story Highlights : earthquake-shakes-tamil-nadu-and-karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here