സംസ്ഥാനങ്ങൾ വാക്‌സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര നിർദേശം; ക്രിസ്തുമസ് ആഘോഷങ്ങളിൽ മാസ്‌ക് നിർബന്ധമാക്കണമെന്ന് ആരോഗ്യമന്ത്രി

ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിർദ്ദേശം. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കൊവിഡ്, വാക്‌സിനേഷൻ കൂട്ടണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.
സംസ്ഥാനത്ത് 5 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ കേരളത്തിലാകെ ഒമിക്രോൺ കേസുകളുടെ എണ്ണം 29 ആയി. കൊച്ചി വിമാനത്തവാളത്തിൽ എത്തിയ 4 പേർക്കും കോഴിക്കോട് സ്വദേശിക്കുമാണ് ഒമിക്രോൺ.കോഴിക്കോട് ഒമിക്രോൺ സ്ഥിരികച്ചത് ബെംഗളൂരുവിൽ നിന്ന് എത്തിയ ആൾക്ക്. കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളിൽ മാസ്‌ക് നിർബന്ധമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ഓരോ സംസ്ഥാനവും സ്ഥിരീകരിക്കുന്ന കേസുകൾ സൂക്ഷ്മമായി നീരിക്ഷിക്കണം. വ്യാപനം ഉണ്ടാകാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കണം. ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം ഇന്ന് പ്രധാനമന്ത്രി വിലയിരുത്തും. ഡല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരിട്ടി വ്യപന ശേഷിയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ കാര്യങ്ങൾ വൈകുന്നേരം ആറരക്ക് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി അവലോകനം ചെയ്യും.
Story Highlights : omicron-india-central-governments-instructions-to-states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here