Advertisement

ബൈക്കപടത്തില്‍ പരുക്കേറ്റ് ശരീരം നിശ്ചലമായി; സുമനസുകളുടെ സഹായം കാത്ത് രാഹുല്‍

December 23, 2021
Google News 2 minutes Read
rahul

ബൈക്കപകടത്തില്‍ പരുക്കേറ്റ് ശരീരം തളര്‍ന്നുപോയ യുവാവ് ചികിത്സാ സഹായം തേടുന്നു. പാലക്കാട് മേഴ്‌സി കോളജിനടുത്ത് കള്ളിക്കാട് രാഹുലിനാണ് സുമനസുകളുടെ സഹായം വേണ്ടത്.

ആറുമാസം മുന്‍പാണ് രാഹുല്‍ എന്ന 27കാരന് ബൈക്ക് അപകടത്തില്‍ സാരമായി പരുക്കേല്‍ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 25നാണ് ഈ കുടുംബത്തെ ഉലച്ചുകളഞ്ഞ ദുരന്തമുണ്ടായത്. സഹോദരിയുടെ വിവാഹത്തലേന്നായിരുന്നു അപകടം. ചിറ്റൂര്‍ കല്ലിങ്ങലില്‍ അപകടത്തില്‍പ്പെട്ട ബൈക്കിന് സമീപം ചോരവാര്‍ന്ന് ബോധമറ്റ് കിടക്കുന്ന രാഹുലിനെ കണ്ടെത്തുകയായിരുന്നു. അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്. തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിലേക്ക്.

ചികിത്സയ്ക്കായി ഇതുവരെ വേണ്ടിവന്നത് ലക്ഷങ്ങളാണ്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും കിടക്കയില്‍ നിന്ന് ചലിക്കാന്‍ പോലും ഈ ചെറുപ്പക്കാരന് സാധിക്കില്ല. ഒരനക്കം പോലും ഇല്ലാത്ത വിധം ഒറ്റക്കിടപ്പാണ്. കരഞ്ഞു കണ്ണീരുവറ്റിയ ഒരമ്മയുണ്ട് രാഹുലിന് അരികില്‍. സഹാനുഭൂതിയുള്ള മനുഷ്യരെ പ്രതീക്ഷിച്ച് ജീവിക്കുകയാണ് ഈ അമ്മ. പാലക്കാട് മേഴ്‌സി കോളജിനടുത്ത് കള്ളിക്കാട് കുടുംബവീട്ടിലാണ് രാഹുലും അമ്മയും ഇപ്പോള്‍ ഴിയുന്നത്. മകനെ പരിചരിക്കുന്നതിനാല്‍ മറ്റ് തൊഴിലുകള്‍ക്കും ഈ അമ്മയ്ക്ക് പോകാനാകില്ല. മറ്റ് വരുമാന മാര്‍ഗങ്ങളും ഈ കുടുംബത്തിനില്ല.

Read Also : ഫ്‌ളവേഴ്‌സ് ഒരു കോടിയിലൂടെ ജീവിത ദുരിതം പുറത്തറിഞ്ഞു; ഷഹ്രിനും കുടുംബത്തിനും തുണയായി എം എ യൂസഫലി

ഏഴ് മാസം മുന്‍ ഇതായിരുന്നില്ല രാഹുല്‍..നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ട, ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന ചുറുചുറുക്കുള്ള യുവാവായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് രാഹുലിന്റെ ചികിത്സയ്ക്ക് ഇതുവരെ ധനസഹായം നല്‍കിയിരുന്നത്. പക്ഷേ ഇപ്പോള്‍ ആ പരിധിയും കൈവിട്ടിരിക്കുന്നു. തുടര്‍ചികിത്സയ്ക്ക് മൂന്നര ലക്ഷത്തിലേറെ രൂപ പ്രതിമാസം വേണ്ടിവരും.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

AC NO: 110018922867
IFSC CODE: CNRB0014452
CANARA BANK: MELMURI BRANCH
PHONE: 6282904072

Story Highlights : rahul, palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here