Advertisement

ഉത്തർപ്രദേശിൽ 20കാരി കൂട്ട ബലാത്സംഗത്തിനിരയായി; 2 പേർ അറസ്റ്റിൽ

December 24, 2021
1 minute Read

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ 20കാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ രണ്ട് സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. ഉമർ, അബ്ദുൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി കലർത്തിയ ശീതളപാനീയം നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.

ഡിസംബർ 19 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുഖ്യപ്രതിയായ ഉമർ ഇരയെ ഫോണിൽ വിളിച്ച് ഒരു ഹോസ്റ്റലിന് സമീപം വരാൻ ആവശ്യപ്പെട്ടു. പിന്നീട് സഹോദരിയുടെ ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന ഉമർ ഇരയെ കാറിനുള്ളിൽ കയറ്റി. കാറിനുള്ളിൽ അബ്ദുൾ എന്ന മറ്റൊരാളും ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പിന്നീട് ഇരുവരും ചേർന്ന് യുവതിയെ സൺഹേരി ഹോട്ടലിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവം പൊലീസിനെയോ വീട്ടുകാരെയോ അറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തന്റെ നഗ്നവീഡിയോ പകർത്തിയെന്നും ഇത് ഇൻറർനെറ്റിൽ പുറത്തുവിടാതിരിക്കാൻ 10,000 രൂപ ആവശ്യപ്പെട്ടതായും പരാതിക്കാരി ആരോപിച്ചു. തുടർന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ 8000 രൂപ നൽകിയെന്നും യുവതി പറഞ്ഞു.

Story Highlights : 20-year-old-gangraped-in-up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top