പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ആക്രമണം; വധുവിന്റെ അമ്മ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. സ്ത്രീ ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്.
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് വധുവിന്റെ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴ് പേരെ പിടികൂടിയത്. ഈ മാസം പന്ത്രണ്ടിന് കോഴിക്കോട് വെള്ളിമാടുകുന്ന് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.
വിവാഹത്തിന് പിന്തുണ നൽകിയതിന്റെ പേരിലാണ് വരന്റെ ബന്ധുവിനെ അക്രമിക്കാൻ വധുവിന്റെ കുടുംബം ക്വട്ടേഷൻ നൽകിയത്. വധുവിന്റെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്.
Story Highlights : kozhikode attack woman arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here