ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ഏകീകൃത ജുഡീഷ്യൽ കോഡ് സ്വീകരിക്കാൻ ഇന്ത്യയിലുടനീളമുള്ള ഹൈക്കോടതികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ നടപടി പൗരന്മാർക്ക് നീതി ലഭ്യമാക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു.
“കേസ് രജിസ്ട്രേഷനായി ഏകീകൃത നടപടിക്രമം സ്വീകരിക്കുന്നതിനും പൊതുവായ ജുഡീഷ്യൽ നിബന്ധനകൾ, ശൈലികൾ, ചുരുക്കെഴുത്തുകൾ എന്നിവ ഉപയോഗിക്കുന്നതിനും കോടതി ഫീസ് ഏകീകൃതമാക്കുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കാൻ എല്ലാ ഹൈക്കോടതികളോടും നിർദ്ദേശിക്കുക,” ഹർജിയിൽ പറയുന്നു. ഇത് സംബന്ധിച്ച് നിയമമന്ത്രാലയം ഹൈക്കോടതികളുമായി ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കേസുകളിൽ വിവിധ ഹൈക്കോടതികൾ ഉപയോഗിക്കുന്ന പദങ്ങൾ ഏകീകൃതമല്ലെന്നും ഇത് പൊതുജനങ്ങൾക്ക് മാത്രമല്ല, അഭിഭാഷകർക്കും അധികാരികൾക്കും അസൗകര്യമുണ്ടാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. വ്യത്യസ്ത കേസുകളെ സൂചിപ്പിക്കാനായി 25 ഹൈക്കോടതികളും വ്യത്യസ്ത പ്രയോഗങ്ങളാണ് നടത്തുന്നതെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചു.
Story Highlights : plea-in-supreme-court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here