Advertisement

കേരളത്തിലെ ക്രമസമാധാന നില തകർന്നു; പൊലീസ് നിഷ്ക്രീയമെന്ന് രമേശ് ചെന്നിത്തല

December 24, 2021
Google News 1 minute Read

ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. പ്രതികൾ സംസ്ഥാനം വിട്ടുപോയെങ്കിൽ ഉത്തരവാദിത്തം പൊലീസിന്. മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. കേരളത്തിലെ ക്രമസമാധാന നില തകർന്നു. പൊലീസ് നിഷ്ക്രീയമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.(Ramesh Chennithala)

കുറ്റകൃത്യങ്ങൾക്കായി ആംബുലൻസ് ഉപയോഗിക്കുന്ന പ്രവണത തടയണം. സംഘടനകൾക്ക് പരിപൂർണ്ണ നിയന്ത്രണം നൽകാതെ സർക്കാരിന് ഇടപെടാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

അതേസമയം കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ പാത ഉദഘാടനം, ഗെയ്‌ൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്ക് എതിർപ്പുണ്ടായിരുന്നു. എതിർത്തവർ പിന്നീട് പദ്ധതിക്കൊപ്പം നിന്നു.

വൻകിട പദ്ധതികൾ ലക്ഷ്യമിട്ടാൽ അത് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. സമയോചിതമായി പദ്ധതികൾ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കെ എ എസ് ശമ്പളം ഉദ്യോഗസ്ഥരുടെ കഴിവ് കാരണമെന്ന് പുതുക്കി നിശ്ചയിച്ചത്.എതിര്‍പ്പുകളെ മറികടക്കാനാവുമെന്നും ഇവിടെ ഒന്നും നടക്കില്ല എന്നതുമാറി പലതും നടക്കുമെന്ന നിലയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : ramesh chennithala-against-kerala-police-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here