ഭംഗിയ്‌ക്കൊപ്പം കംഫർട്ടും ശ്രദ്ധിക്കാം; പാദരക്ഷകൾ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി ഓർത്തോളൂ

വസ്ത്രം പോലെ തന്നെ നിത്യജീവിതത്തിൽ ചെരുപ്പുകൾക്കും പ്രാധാന്യമേറെയാണ്.
ഇന്ന് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിപണിയാണ് പാദരക്ഷകളുടേത്. അന്ന നടയിൽ തുടങ്ങി ക്യാറ്റ് വാക്കിന് അനുയോജ്യമായ ചെരുപ്പുകളിലെത്തി നിൽക്കുന്നു ഇന്നത്തെ വിപണി. ഒരുകാലത്ത് സാധാരണ റബ്ബർ, പ്ലാസ്റ്റിക്, ലെതർ ചെരുപ്പുകൾ മാത്രം നിറഞ്ഞുനിന്നിരുന്ന വിപണി ഇന്ന് ഹൈഹീലുകൾക്കും പ്ലാറ്റ്‌ഫോം ഹീലുകൾക്കും ബാക്ക് സ്ട്രാപ്പ് ചെരുപ്പുകൾക്കും വഴിമാറിയിരിക്കുന്നു. അത്തരത്തിൽ ഫാഷൻ രംഗത്ത് പുതിയ വിപണി തീർത്തുകൊണ്ടിരിക്കുകയാണ് പാദരക്ഷകൾ. ( remember these before buying shoes )
ഓരോ പാദരക്ഷാ നിർമ്മാതാവും ഉൽപ്പന്നങ്ങൾ നിർമ്മിക്കുമ്പോൾ ദീർഘകാലം നിലനിൽക്കുന്നതും സുഖപ്രദവുമായ മെറ്റീരിയലുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. പി. യു (പോളിയൂറിത്തീൻ) സോളുകൾ നിർമ്മാതാവിന്റെ ഈ ആവശ്യകതകൾ നിറവേറ്റുന്നു. മാത്രമല്ല പി. യു സോളുകൾ ഭാരം കുറഞ്ഞതും പ്രതിരോധമുള്ളവയുമാണ്. അത്തരത്തിൽ പാദരക്ഷാ നിർമ്മാണരംഗത്തെ പ്രമുഖരായ VKC PRIDE, PU പാദരക്ഷകളാണ് വിപണിയിൽ എത്തിക്കാറുള്ളത്. മികച്ച നിർമ്മാണ നിലവാരം സുഖപ്രദമായ സോൾ, രൂപഭംഗി, ആകർഷകമായ വില, ദീർഘകാല ഈടുനിൽപ്പ് എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് VKC PRIDE പാദരക്ഷകൾക്ക് ഉള്ളത്.
PU പാദരക്ഷകൾ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നുെവന്ന് നോക്കാം..
കെമിക്കൽ & വാട്ടർ റെസിസ്റ്റൻസ്: പി. യു (പോളിയൂറിത്തീൻ) അതിന്റെ നിർജ്ജീവവും ശക്തവും മോടിയുള്ളതുമായ സ്വഭാവസവിശേഷതകൾക്ക് പേരുകേട്ടതാണ്. അത്തരത്തിൽ ഉയർന്ന നിലവാരമുള്ള സുരക്ഷാ പാദരക്ഷകൾ നിർമ്മിക്കാൻ പി. യു സോൾ പ്രയോജനകരമാണ്.
ഭാരം കുറഞ്ഞത്: പി. യു സോൾ വായുസഞ്ചാരമുള്ളതും കനംകുറഞ്ഞ മെറ്റീരിയലുമാണ്. ഇത് കാലുകൾ അയവുള്ളതാക്കുന്നു.
ഏറ്റവും മികച്ച ഗ്രിപ്പ്: പി. യു സോളുകൾ ഏറ്റവും വഴുവഴുപ്പുള്ള പ്രതലങ്ങളിൽ പോലും മികച്ച സുരക്ഷ ഒരുക്കുന്നു. എല്ലാത്തരം പാദരക്ഷകളിലും പി. യു സോളുകൾ മികച്ച ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
സുഖകരം : നന്നായി പൂർത്തിയാക്കിയ ഉപരിതലവും തുകൽ പോലെയുള്ള ഇലാസ്തികതയും ഉള്ളതിനാൽ പി. യു സോളുകൾ എല്ലാ തരം പാദരക്ഷകളെയും മികച്ചതാക്കുന്നു.
ഷോക്ക് ആഗിരണം: ഉപഭോക്താവിന് ദീർഘനേരം നിൽക്കുകയോ നടക്കുകയോ ചെയ്യേണ്ട സമയങ്ങളിൽ പാദരക്ഷകൾക്ക് നല്ല ഷോക്ക് അബ്സോർപ്ഷൻ ഗുണങ്ങൾ ഉണ്ടായിരിക്കണം. അത്തരത്തിൽ പി. യു സോളുകൾ പാദരക്ഷകളിൽ ഉപയോഗിക്കുന്നത് തികച്ചും അനുയോജ്യമാണ്.
അതേസമയം ഉയരമില്ലാത്തവര്‍ക്കായുള്ള ഹൈഹീല്‍, പ്രമേഹരോഗികള്‍ക്കായി സോഫ്റ്റ് മെറ്റീരിയല്‍, സ്പോര്‍ട്ട്സ് ഷൂകള്‍, എയര്‍ഹോസ്റസുമാര്‍ക്കായി പോയിന്റഡ് ഷൂകള്‍ തുടങ്ങി വിവിധ ആവശ്യക്കാരെ ലക്ഷ്യമിട്ട് പാദരക്ഷകളുടെ വിപണി കുതിക്കുമ്പോള്‍ പാദരക്ഷകളുടെ തെരഞ്ഞെടുക്കലിന് വലിയ പ്രാധാന്യമുണ്ട്.
മാത്രമല്ല കാഴ്ചയ്ക്ക് ഭംഗിയുള്ള ചെരുപ്പുകള്‍ ആരോഗ്യത്തിന് ഇണങ്ങുന്നവയാകണമെന്നില്ല.അതിനാൽ ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്ക്കൊപ്പം അതിന്റെ മെറ്റീരിയല്‍, ഷെയ്പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് നല്ല ജീവിതശൈലി പിന്തുടരാനുള്ള ഗുണമേന്മയുള്ളതും സുഖകരവും ഈടുനിൽക്കുന്നതുമായ പാദരക്ഷകളാണ് വി കെ സി എപ്പോഴും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. ഭംഗിയേക്കാൾ പ്രാധാന്യം കംഫർട്ടിനാണ്. ഒന്ന് ശ്രദ്ധിച്ചാൽ സുഖകരമായി ധരിക്കാൻ പറ്റുന്ന ചെരുപ്പും ഷൂസുമൊക്കെ വളരെ എളുപ്പത്തിൽ തെരഞ്ഞെടുക്കാവുന്നതാണ് .
Story Highlights : remember these before buying shoes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here