ഷാൻ വധക്കേസ്; പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. അതേസമയം കൊല്ലപ്പെട്ട ബി ജെ പി നേതാവ് രൺജിത് ശ്രീനിവാസിന്റെ വീട് സുരേഷ് ഗോപി എം പി ഇന്ന് സന്ദർശിക്കും.
കഴിഞ്ഞ ദിവസമാണ് ഷാന്‍ വധക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായത് . അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പൊലീസ് പിടിയിലാകുന്നത്.
Read Also : ഷാന്‍ വധക്കേസ്; അഞ്ച് പ്രതികള്‍ പിടിയില്‍
പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേർ പിടിയിലായത്.
Story Highlights : Alappuzha shan murder case- arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here