Advertisement

ആഷസ് പരമ്പര; മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെല്‍ബണില്‍

December 25, 2021
1 minute Read

ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെല്‍ബണില്‍. മെല്‍ബണില്‍ നാളെ തുടങ്ങുന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും ജയിച്ചാല്‍ ഓസ്ട്രേലിയക്ക് ആഷസ് നിലനിര്‍ത്താം. നിലിവില്‍ അഞ്ച് മത്സര പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലാണ്. ഓസ്ട്രേലിയ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് നായകനായി തിരിച്ചെത്തും. കമിന്‍സ് തിരിച്ചെത്തുമ്പോള്‍ ഗാബ ടെസ്റ്റില്‍ കളിച്ച മെക്കല്‍ നെസര്‍ പുറത്തുപോവും.

അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പുറത്തുപോയി ഭക്ഷണം കഴിച്ചപ്പോള്‍ കൊവിഡ് പോസറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയെന്നതിനാലാണ് കമിന്‍സിന് സിഡ്നി ടെസ്റ്റ് കളിക്കാന്‍ കഴിയാതിരുന്നത്. കമിന്‍സിന്‍റെ അഭാവത്തില്‍ ഓസീസിനെ നയിച്ച മുന്‍ നായകനും ഇപ്പോഴത്തെ വൈസ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത് ടീമിന് ജയം സമ്മാനിക്കുകയും ചെയ്തു.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

ഓസ്ട്രേലിയക്കായി പേസ് ബൗളര്‍ സ്കോട് ബോളണ്ട് അരങ്ങേറ്റം കുറിക്കും. ജേസണ്‍ ഗില്ലെസ്പിക്കുശേഷം ഓസ്ട്രേലിയക്കായി കളിക്കുന്ന പരമ്പരാഗത ഗോത്രവര്‍ഗക്കാരനായ രണ്ടാമത്തെ മാത്രം പുരുഷ ക്രിക്കറ്റ് താരമാണ് ബോളണ്ട്. രണ്ടാം ടെസ്റ്റിനുശേഷം പരുക്കേറ്റ ജെ റിച്ചാര്‍ഡ്സണ് പകരമാണ് ബോളണ്ട് മൂന്നാം ടെസ്റ്റില്‍ കളിക്കുക.

Story Highlights : ashes-boxing-day-test-scot-boland-to-debut-for-australia-cummins-back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top