Advertisement

ചെറിയ സംഭാവനകളിലൂടെ ബിജെപിയെ ശക്തിപ്പെടുത്തണം; നിർദേശവുമായി പ്രധാനമന്ത്രി

December 25, 2021
Google News 2 minutes Read

ബിജെപിയുടെ സന്നദ്ധ ഫണ്ടിംഗ് ക്യാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറിയ സംഭാവനകളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താന്‍ നിർദേശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യർത്ഥന.

ക്യാമ്പയിന്റെ ഭാഗമായി പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്തതിന്റെ രസീതും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് ബിജെപി ആരംഭിച്ച വിപുലമായ പരിപാടികളുടെ ഭാഗമാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

5 രൂപ മുതൽ 1,000 രൂപവരെയുള്ള സംഭാവനകളാണ് ക്യാമ്പയിനിലൂടെ നല്‍കാനാകുക. സുരക്ഷാ കാരണങ്ങളാല്‍ ഇമെയിൽ, മൊബൈൽ നമ്പർ, പാൻ കാർഡ് നമ്പർ എന്നിവ മറച്ചുകൊണ്ടുള്ള രസീതിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

‘ഭാരതീയ ജനതാ പാർട്ടിയുടെ പാർട്ടി ഫണ്ടിലേക്ക് ഞാൻ 1,000 രൂപ സംഭാവന ചെയ്യുന്നു. എല്ലാ കാലത്തും രാഷ്ട്രത്തിന് ഒന്നാം സ്ഥാനം നൽകുന്ന ഞങ്ങളുടെ ആദർശത്തെയും ആജീവനാന്തം നിസ്വാർത്ഥ സേവനത്തിന് അർപ്പിതമായ കേഡർ സംസ്‌കാരത്തെയും നിങ്ങളുടെ ചെറിയ സംഭാവനകള്‍ കൂടുതൽ ശക്തിപ്പെടുത്തും. ബിജെപിയെ ശക്തമാക്കാൻ സഹായിക്കൂ. ഇന്ത്യയെ ശക്തമായ സഹായിക്കൂ’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Story Highlights : help-bjp-and-india-strong-pm-donates-rupees-1000-to-party-fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here