ക്രിസ്മസിന് ഫുഡാണ് മെയിൻ; മമിത ബൈജു പറയുന്നു

ബാസിത്ത് ബിൻ ബുഷ്ര/ മമിത ബൈജു
ക്രിസ്മസ് ആഘോഷങ്ങൾ
ഇക്കൊല്ലം കസിനൊക്കെ വന്നിരുന്നു. അവര് പുറത്താണ്. പക്ഷേ, ഇക്കൊല്ലം ശരിക്കും ക്രിസ്മസ് ആഘോഷിക്കാൻ പറ്റിയിട്ടില്ല. കാരണം, കുറച്ചുനാൾ മുൻപ് അങ്കിൾ മരിച്ചിരുന്നു. സാധാരണ ക്രിസ്മസിന് ഫുഡ് ആണ് മെയിൻ. നാട്ടിലുണ്ടെങ്കിൽ എല്ലാവരും കൂടും. അപ്പവും ബീഫും കേക്കുമൊക്കെ എല്ലാവരും ചേർന്ന് ഉണ്ടാക്കും. കോളജിലൊക്കെ ചേരുന്നതിനു മുൻപ് പുൽക്കൂടൊക്കെ ഒരുക്കുമായിരുന്നു. ക്രിസ്മസ് ട്രീ വീടിനു മുന്നിൽ വെക്കും. സാന്റാക്ലോസിനെ ഉണ്ടാക്കിവെക്കും. ഇപ്പോ അതിനൊന്നും സാധിക്കുന്നില്ല. ക്രിസ്മസ് അവധി തുടങ്ങുമ്പോഴേ ഇതൊക്കെ തുടങ്ങും. ഇപ്പോ അതൊക്കെ മിസ് ചെയ്യാറുണ്ട്. സിനിമകളിൽ തിരക്കാവുന്നു. ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ പേഴ്സണൽ ടൈം കുറയും അത് ശരിക്കും മിസ് ചെയ്യും. ആഘോഷങ്ങളൊക്കെ ഒതുക്കേണ്ടി വരും. പക്ഷേ, ചെയ്യുന്ന ജോലി ഇഷ്ടമുള്ളതായതുകൊണ്ട് പ്രശ്നമില്ല. ( mamitha baiju interview )
സിനിമയിലേക്ക് എത്തിയത്
സർവോപരി പാലാക്കാരനായിരുന്നു ആദ്യ സിനിമ. പപ്പയുടെ ഫ്രണ്ട് ആയിരുന്നു സിനിമ നിർമിച്ചത്. അങ്ങനെ അങ്കിൾ പറഞ്ഞിട്ട് ഓഡിഷനു പോയി ചെറിയ ഒരു റോൾ കിട്ടി. അതിൽ നിന്ന് ഹണി ബീ കിട്ടി. മുൻപ് കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നു. ഡാൻസ് കളിക്കുമായിരുന്നു. കലോത്സവത്തിൽ സംസ്ഥാന തലം വരെ പോയി സമ്മാനം കിട്ടിയപ്പോ പത്രത്തിൽ വന്നിരുന്നു. അങ്ങനെയാണ് പപ്പയുടെ ഫ്രണ്ട് ശ്രദ്ധിച്ചത്.
Read Also : സിനിമയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞ് നിന്നതാണ്; അതിന് കാരണമുണ്ട്: മനസ് തുറന്ന് ബാബു ആന്റണി
പുതിയ സിനിമകൾ
ജനുവരി 17ന് സൂപ്പർ ശരണ്യ റിലീസാവും. അതുകഴിഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ രണ്ട് എന്നൊരു സിനിമ. അത് ജനുവരി 14ന് റിലീസ്. അതിലൊരു ചെറിയ വേഷം. പിന്നെ ഫോർ എന്നൊരു സിനിമ. പിന്നെ മറ്റ് ചില ചർച്ചകൾ നടക്കുന്നു.
നാട്, വീട്, പഠനം
വീട് കോട്ടയം ജില്ലയിലെ കിടങ്ങൂരാണ്. പഠിക്കുന്നത് എറണാകുളം തേവര സേക്രഡ് ഹാർട്ട്സിൽ. ബിഎസ്‌സി സൈക്കോളജി ഫസ്റ്റ് ഇയർ. വീട്ടിൽ അമ്മ, പപ്പ, സഹോദരൻ, അമ്മയുടെ പപ്പ.
Story Highlights : mamitha baiju interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here