Advertisement

കാണ്‍പൂരില്‍ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്; 177 കോടി രൂപ പിടിച്ചെടുത്തു

December 25, 2021
1 minute Read
raid

കാണ്‍പൂരില്‍ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 177 കോടി രൂപ പിടിച്ചെടുത്തു. വ്യാപാരി പിയുഷ് ജെയിനിന്റെ വീട്ടിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് സംഘം പരിശോധന നടത്തിയത്. ഒന്നരദിവസം കൊണ്ടാണ് പിടിച്ചെടുത്ത പണം എണ്ണിത്തീര്‍ത്തത്.

കനൗജിലെ ഇയാളുടെ വീട്ടില്‍ കൂടുതല്‍ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയില്‍ കൂടുതല്‍ പരിശോധനയും നടത്തും. ഇയാളുടെ മറ്റിടങ്ങളിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തുകയാണ്. 177 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെയ്‌നറിലാണ് കൊണ്ടുപോകുന്നത്. ഷെല്‍ കമ്പനികള്‍ വഴി വ്യാജ ബില്ലുകളുടെ മറവില്‍ കോടിക്കണക്കിന് രൂപ ഇയാള്‍ വെട്ടിച്ചിട്ടുണ്ട്.

Read Also : വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

ജെയിനിന്റെയും രണ്ട് പാര്‍ട്ണര്‍മാരുടെയും കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍, വീടുകള്‍, ഓഫീസുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പിയുഷ്, ജിഎസ്ടി ഇനത്തില്‍ മാത്രം മൂന്ന് കോടിയുടെ നികുതി വെട്ടിപ്പും നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കന്നൗജിലെ ചിപ്പട്ടി സ്വദേശിയായ ജെയിന്‍, പെര്‍ഫ്യൂം വ്യാപാരിയായാണ് അറിയപ്പെടുന്നത്.

Story Highlights : raid, kanpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top