Advertisement

ശബരിമല അയ്യപ്പന് തങ്കയങ്കി ചാർത്തി ദീപാരാധന

December 25, 2021
Google News 2 minutes Read
thanka anki reached sabarimala

ഭക്തിസാന്ദ്രമായ സന്ധ്യയിൽ ശബരിമല അയ്യപ്പന് തങ്കയങ്കി ചാർത്തി ദീപാരാധന. തങ്കയങ്കി ഘോഷയാത്രക്ക് ശരംകുത്തിയിൽ ദേവസ്വം ജീവനക്കാരും ഭക്തരും ചേർന്ന് ആചാരപരമായ വരവേൽപ്പ് നൽകി. ( thanka anki reached sabarimala )

കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനും ചേർന്ന് സ്വീകരിച്ചു. തന്ത്രിയും മേൽശാന്തിയും തങ്കയങ്കി ഏറ്റുവാങ്ങി തുടർന്ന് ദീപാരാധന നടന്നു. തങ്കയങ്കി ചാർത്തിയ അയ്യപ്പ ദർശനത്തിനായി ആയിരങ്ങളാണ് സന്നിധാനത്ത് കാത്തുനിൽക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ത​ങ്ക അ​ങ്കി പമ്പയി​ലെ​ത്തു​ക. മൂ​ന്നി​ന് പമ്പയിൽ നി​ന്ന് തി​രി​ക്കു​ന്ന ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ലെ​ത്തും. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്.

Read Also : ശബരിമലയിൽ നടവരവ് 78.93 കോടി രൂപ;10.35 ലക്ഷം ഭക്തർ ദർശനം നടത്തി; ദേവസ്വം ബോർഡ്

നാ​ളെ ഉ​ച്ച​യ്ക്ക് 11.50നും 1.15 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ത​ങ്ക അ​ങ്കി ചാ​ർ​ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ. രാ​ത്രി 10 ന് ​ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും. ഇ​തോ​ടെ 41 ദി​വ​സം നീ​ണ്ടു​നി​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ തീ​ർ​ഥാ​ട​ന​ത്തി​നും സ​മാ​പ​ന​മാ​കും. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ക്ഷേ​ത്ര​ന​ട തു​റ​ക്കും.

Story Highlights : thanka anki reached sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here