Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (25-12-21)

December 25, 2021
1 minute Read
todays headlines

കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ

കാലടിയില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കൽ കമ്മിറ്റി. ഗുണ്ടാ സംഘങ്ങൾക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയെന്ന് സെക്രട്ടറി. ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന ഉത്തരവ് പൊലീസ് പാലിച്ചില്ലെന്നും ആരോപണം.

കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരെന്ന് സി പി ഐ

എറണാകുളം കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ,ക്രിസ്റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നാണ് ആരോപണം.

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108 പേര്‍ക്ക്.

ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണം; ഉപവാസവുമായി വൈദികർ

ക്രിസ്മസ് ദിനത്തിൽ എറണാകുളം അതിരൂപതയിലെ വൈദികരുടെ ഉപവാസം. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം. രാവിലെ പത്ത് മുതൽ അതിരൂപത ബിഷപ്പ് ഹൗസ് മന്ദിരത്തിലാണ് ഉപവാസം.

മ​ണ്ഡ​ല പൂജ നാളെ; തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും

ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും . പ്രത്യേക പേടകത്തിൽ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിതകൾ ആചാരപൂർവം വരവേൽക്കും.ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കൽ പമ്പ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്

ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നു. ക്രൈസ്തവ വിശ്വാസികള്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്.

Story Highlights : todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top