കിഴക്കമ്പലം അക്രമം പ്രത്യേക സംഘം അന്വേഷിക്കും; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കിഴക്കമ്പലം അക്രമം ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അക്രമത്തില്‍ 156 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലതത്ത് വിന്യസിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.
ഇന്നലെ രാത്രി 12 മണിയോടെയാണ് ചൂരക്കോട് കിറ്റെക്സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also : ‘തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നു’; പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് സാബു എം ജേക്കബ്
അതേസമയം കിറ്റെക്സില്‍ ആരോപണങ്ങളുയരുന്നത് പോലെ പ്രശ്നങ്ങളില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കിറ്റെക്സ് എംഡി സാബു എം ജേക്കബ് പറഞ്ഞു.
Story Highlights : kizhakkambalam, attack, kerala police, kitex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here